കാസർകോട്: ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി പ്രസിഡ ന്റ് ഉദയമംഗലം ‘ഹരിശ്രീ’ഭവന ത്തിൽ കെവി ബാലകൃഷ്ണൻ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നുഅന്ത്യം സംഭവിച്ചത്. കപ്പൽ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. നിലവിൽ എസ്എൻഡി.പി. യോഗം ഉദുമ യൂണിയൻ വൈസ് പ്രസിഡന്റാണ്. പരേതരായ രാമുഞ്ഞിയുടെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: രാരീഷ്, രാഹുൽ (ഇരുവരും മർച്ചൻ്റ് നേവി). മരുമക്കൾ: ധന്യ, പൂജ.സഹോദരങ്ങൾ: കമലാക്ഷി (കൊളത്തൂർ), കെവി രാമചന്ദ്രൻ (മുൻ പ്രവാസി), കെ.വി രാഘവൻ (പ്രസിഡൻ്റ്, ഒന്നാം കിഴക്കേ ക്കര പ്രാദേശിക സമിതി), വത്സല (അരവത്ത്), രാജീഭായ് (ബേഡകം), ഗീത (ചെറുവത്തൂർ), കെവി ഉണ്ണി കൃഷ്ണൻ (മർച്ചൻ്റ് നേവി).
