തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനു ഇരയായ തൊഴിലാളി മരിച്ചു. തിരുവനന്തപുരം, വെള്ളനാട് സ്വദേശി സുശീലയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീലയടക്കമുള്ള 20 തൊഴിലാളികള്‍ ജോലിക്കിടയില്‍ കടന്നല്‍ ആക്രമണത്തിനു ഇരയായത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സുശീല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.