മംഗ്‌ളൂരു: ആയുധപൂജ ആഘോഷത്തിനിടയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബെല്‍ത്തങ്ങാടിയിലെ ആദിത്യഭട്ട് (29)ആണ് മരിച്ചത്. അട്ടാജെയിലെ രമേശ്ഭട്ട്-ശാരദ ദമ്പതികളുടെ മകനാണ്. ആദിത്യന്റെ വീട്ടില്‍ വലിയ ആഘോഷമാണ് ആയുധപൂജയ്ക്കായി ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജര്‍മ്മനിയില്‍ സ്വന്തം നിലയില്‍ സ്റ്റാര്‍ട്ട്അപ് നടത്തി വരികയായിരുന്നു ആദിത്യന്‍. ആദിത്യന്റെ മരണം നാടിനെ കണ്ണീരിലാഴ്്ത്തി.
