ചെര്‍ക്കളയിലെ പ്രസില്‍ അച്ചടിച്ച അരക്കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി; പ്രസ് ഉടമയായ കരിച്ചേരി സ്വദേശിയും കാസര്‍കോട്ടെ കൂട്ടാളിയുമടക്കം 5 പേര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കാസര്‍കോട്, ചെര്‍ക്കള കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കള്ളനോട്ട് സംഘം വീണ്ടും അറസ്റ്റില്‍. അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമ അടക്കം അഞ്ചുപേരെ ബംഗ്‌ളൂരു, ഹളസൂര്‍ ഗേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസര്‍കോട് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്‌സല്‍ (34), പുതുശ്ശേരി സ്വദേശികളായ നൂറുദ്ദീന്‍ എന്ന അന്‍വര്‍ (34), പ്രസീദ് (34),ബംഗ്‌ളൂരു, ശിരിഗുപ്പ, സിരിഗരെയിലെ എ.കെ അഫ്‌സല്‍ ഹുസൈന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
എ.കെ അഫ്‌സല്‍ ഹുസൈന്‍ ആണ് ആദ്യം അറസ്റ്റിലായത്. റിസര്‍വ്വ്ബാങ്ക് ഓഫ് ഇന്ത്യ ബംഗ്‌ളൂരു അസി. ജനറല്‍ മാനേജര്‍ ബീന്‍ ചൗധരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 25 ലക്ഷം രൂപയുമായാണ് അഫ്‌സല്‍ ഹുസൈന്‍ ബാങ്കിലെത്തിയത്. 2000 രൂപയുടെ ഒരു നോട്ടു നല്‍കിയാല്‍ 500 രൂപയുടെ ഒറിജിനല്‍ നോട്ടു ബാങ്കില്‍ നിന്നു ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ ബാങ്കില്‍ എത്തിയത്. നോട്ടു പരിശോധിച്ചപ്പോള്‍ നിരോധിത 2000 രൂപയുടെ കള്ളനോട്ടാണെന്നു ബാങ്ക് അധികൃതര്‍ക്കു മനസ്സിലായി. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. ഹളസൂര്‍ ഗേറ്റ് പൊലീസെത്തി അഫ്‌സല്‍ ഹുസൈനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം ചെര്‍ക്കളയിലും കാസര്‍കോട്ടും എത്തിയാണ് മറ്റു നാലു പേരെ പിടികൂടിയത്. സംഘത്തില്‍ നിന്നു 27.72 ലക്ഷം രൂപയുടെ നിരോധിത 2000 രൂപ നോട്ടിന്റെ കള്ളനോട്ടുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചെര്‍ക്കളയിലെ ശ്രീലിപി പ്രസില്‍ നിന്നു അച്ചടിച്ച കള്ളനോട്ടുകളുമായി 2024 ആഗസ്ത് 20ന് മൂന്നു പേരെ മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് പിടികൂടിയിരുന്നു. പ്രസ് ഉടമ പ്രിയേഷ് (34), പെരിയ, കുണിയയില്‍ താമസക്കാരനും കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയുമായ അബ്ദുല്‍ ഖാദര്‍ (58), പുത്തൂര്‍, ബല്‍നാട് സ്വദേശി അയൂബ് ഖാന്‍ (51), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33) എന്നിവരെയാണ് അന്നു പിടികൂടിയിരുന്നത്. 500 രൂപയുടെ 427 കള്ളനോട്ടുകളാണ് അന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജില്‍ വച്ച് സംഘത്തില്‍ നിന്നു പൊലീസ് പിടികൂടിയിരുന്നത്. തുടര്‍ന്ന് മംഗ്‌ളൂരു പൊലീസ് ചെര്‍ക്കളയിലെത്തി പ്രസും അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page