മംഗളൂരു: മംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ കാണാതായി. പ്രമുഖ ബിസിനസ് കാരനും ജനതാദള്‍ (എസ്) എല്‍എല്‍സി ബിഎം ഫറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനുമായ മുംതാസ് അലിയെയാണ് ഞായറാഴ്ച പുലര്‍ച്ചേ കാണാതായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്ന നിലയില്‍ പുലര്‍ച്ചെ 5 മണിക്ക് കുലൂര്‍ പാലത്തിനടുത്ത് കണ്ടെത്തി. മുംദാസ് അലി പുലര്‍ച്ചെ മൂന്നു മണിക്കാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുലൂര്‍ പാലത്തിന് സമീപം കണ്ടെത്തിയ കാറിന് അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ കാണാനുണ്ട്. കാര്‍ നിര്‍ത്തിയിട്ട ശേഷം പുഴയില്‍ ചാടിയതാണെന്ന് സംശയിക്കുന്നു. മംഗളൂരു പൊലീസ് കമ്മീഷ്ണര്‍ അനുപം അഗര്‍വാള്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തി നദിയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
