തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
മലയാളികളെ റേഡിയോ വാര്‍ത്തകളിലേയ്ക്ക് ആകര്‍ഷിപ്പിക്കുന്നതിന് പ്രധാന സംഭാവന നല്‍കിയ വാര്‍ത്താ അവതാരകനായിരുന്നു രാമചന്ദ്രന്‍. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകളുടെയും പ്രാദേശിക വാര്‍ത്തകളുടെയും അവതരണം ശ്രദ്ധേയമായിരുന്നു. കൗതുക വാര്‍ത്തകള്‍ക്ക് പ്രത്യേക ശ്രോതാക്കളെ ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിലും രാമചന്ദ്രന്റെ സേവനം പ്രശംസനീയമായിരുന്നു. മിമിക്രിയുടെ പ്രതാപകാലത്ത് രാമചന്ദ്രനെ അനുകരിക്കാത്തവര്‍ വളരെ കുറവായിരുന്നു. ആകാശവാണിയില്‍ നിന്നു വിരമിച്ച ശേഷം എഫ്.എം റേഡിയോയിലും സേവനമനുഷ്ഠിച്ചു.
