കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മരിച്ചു. ചെറുവത്തൂരിലെ ഭഗവതി ട്രേഡേഴ്‌സ് ഉടമ നീലേശ്വരത്തെ കോട്ടപ്പുറം തമ്പാന്‍ (66) ആണ് മരിച്ചത്.
സമിതി ചെറുവത്തൂര്‍ യൂനിറ്റ് മുന്‍ പ്രസിഡന്റായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യുട്ടിവ് അംഗവുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ഭാര്യ: ശോഭന. മക്കള്‍: ഷോന, നീതിന്‍. മരുമക്കള്‍: ശ്രീരോഷ്, അക്ഷര.
