17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വിദ്യാര്‍ത്ഥികള്‍ വളഞ്ഞ് പിടികൂടി മര്‍ദ്ദിച്ചു; പ്രതി കസ്റ്റഡിയില്‍, സി പി എം നേതൃത്വം ഇടപ്പെട്ടു, അച്ചടക്ക നടപടി ഉണ്ടായേക്കും

കണ്ണൂര്‍: പതിനേഴുകാരനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍. തളിപ്പറമ്പ് മുയ്യം, പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പിടികൂടിയത്.
സംഭവത്തില്‍ മറ്റൊരു ബ്രാഞ്ചു സെക്രട്ടറിക്കും ബന്ധം ഉള്ളതായി സൂചനയുണ്ട്. അടുത്തിടെ നടന്ന ബ്രാഞ്ചു സമ്മേനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് പിടിയിലായ രമേശനും സുഹൃത്തും.
കഴിഞ്ഞ ദിവസം മുയ്യത്താണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയെ വൈകുന്നേരമാണ് രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി വിവരം കൂട്ടുകാരായ ചിലരോട് പറഞ്ഞു. അപ്പോളാണ് കൂട്ടുകാരില്‍ ചിലരും സമാന രീതിയിലുള്ള പീഡനത്തിനു ഇരയായിട്ടുള്ള വിവരം പുറത്തായത്. തുടര്‍ന്ന് പീഡനത്തിനു ഇരയായ കുട്ടികള്‍ ചേര്‍ന്ന് രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി രമേശനെ ഫോണില്‍ വിളിച്ച് മുയ്യത്തേയ്ക്ക് വരുത്തി. ആഹ്ലാദഭരിതനായ രമേശന്‍ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് മുയ്യത്ത് എത്താന്‍ ആവശ്യപ്പട്ടു. രമേശന്‍ സ്ഥലത്തെത്തിയതോടെ പീഡനത്തിനു ഇരയായ വിദ്യാര്‍ത്ഥികള്‍ വളഞ്ഞു വച്ചു മര്‍ദ്ദിക്കാന്‍ തുടങ്ങി. ഈ സമയത്താണ് രണ്ടാമത്തെ ബ്രാഞ്ചു സെക്രട്ടറി എത്തിയത്. രമേശനെ വിദ്യാര്‍ത്ഥികള്‍ പൊളിവയ്ക്കുന്നതു കണ്ട രണ്ടാമന്‍ കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ സംഭവം അറിഞ്ഞെത്തിയ ഏതാനും രക്ഷിതാക്കളും രമേശനെ കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലീസ് രമേശനെ താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തു. വിവരം നാട്ടില്‍ പാട്ടായതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page