ഛന്ദോഗ്യോപനിഷത് മന്ത്രം ഏഴ്

സ ഏഷോണി മൈതദാത്മ്യമിദം സര്‍വ്വം
തത്സത്യം സ ആത്മ തത്ത്വമസി ശ്വേത കേതോ ഇതി.
ഭൂയ ഏവ മാ ഭഗവന്‍ വിജ്ഞാപയിതു ഇതി,
തഥാ സോമ്യേതി ഹേവാച.
സാരം: യാതൊരു സൂക്ഷ്മ വസ്തുവില്‍ നിന്നാണോ ഈ പ്രപഞ്ചം മുഴുവന്‍ ഉണ്ടായിരിക്കുന്നത്, അതു തന്നെയാണ് എല്ലാത്തിന്റെയും മൂലകാരണമായിരിക്കുന്നത്. അതു മാത്രമാണ് സത്യം. അതു തന്നെയാണ് എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നതും. അല്ലയോ ശ്വേതകേതോ ആ സത്യം നീ തന്നെയാകുന്നു എന്ന് ഉദ്ദാലകന്‍ പറഞ്ഞു. അപ്പോള്‍ ശ്വേതകേതു പിതാവിനോട് പറഞ്ഞു ”അങ്ങ് അല്‍പം കൂടി അത് വ്യക്തമാക്കിത്തരണം: അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു: ”അങ്ങനെയാകട്ടെ”.
പ്രപഞ്ചത്തിലെ ഓരോ കാര്യവസ്തുക്കളുടെയും മൂലകാരണമന്വേഷിച്ചു ചെല്ലുമ്പോള്‍ അവസാനമെത്തിച്ചേരുക ശുദ്ധ ബോധസ്വരൂപമായ പരമാത്മസത്യത്തിലേക്കാണ്. അതാകട്ടെ അഖണ്ഡാനന്ദ സ്വരൂപമായ നിത്യ സത്യമാണ്. ഈ മന്ത്രത്തില്‍ അതിനെ സത്യവസ്തുവെന്നാണ് ഋഷി പറഞ്ഞിട്ടുള്ളത്. സത്യമെന്നാല്‍ ത്രികാല അബാധിതമായ വസ്തുവാണ്. ഭൂതകാലത്തും, വര്‍ത്തമാനത്തും ഭാവിയിലും മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനെയാണ് സത്യം എന്നു പറയുന്നത്. എല്ലാറ്റിന്റെയും പരമകാരണമായ ബ്രഹ്‌മമാണ് ആ സത്യവസ്തു. ഉദ്ദാലകന്‍ ശ്വേതകേതുവിനോടു പറയുന്നു, നിന്റെ ശരീരാദി എല്ലാ ഉപാധികളും മാറ്റിയാല്‍ അവശേഷിക്കുന്ന ആ പരമാത്മ ചൈതന്യമാണ്. ആത്യന്തികമായി, അത് നീ തന്നെയാണ്. ഈ സത്യം മനസ്സിലാക്കണമെങ്കില്‍ അത് സ്വന്തം ആത്മാവില്‍ സാക്ഷാത്കരിക്കണമെന്നു മാത്രം. ഗുരുവിന്റെ ഉപദേശം പൂര്‍ണ്ണമായും മനസ്സിലാകാത്ത ശ്വേതകേതു, അത് കുറച്ചു കൂടി വ്യക്തമാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിതാവ് സന്തോഷ പൂര്‍വ്വം സമ്മതിക്കുന്നു. ഇതോടെ എട്ടാം ഖണ്ഡം സമാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി

You cannot copy content of this page