കാസര്‍കോട്: ഒരു മാസം മുമ്പ് കാണാതായ യുവാവിനെ കര്‍ണ്ണാടക, വിട്‌ളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, നാരമ്പാടിയിലെ വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്ന റോഷന്‍ ജോണ്‍ ഡിസൂസ (42)യുടെ മൃതദേഹമാണ് വിട്‌ളയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മൃതദേഹം മംഗ്‌ളൂരു, വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ഇവിടെയെത്തിയാണ് മൃതദേഹം റോഷന്‍ ജോണ്‍ ഡിസൂസയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
റോഷനെ കാണാനില്ലെന്നു കാണിച്ച് മഞ്ചേശ്വരം, തൂമിനാട്ടുള്ള സഹോദരി സരിത ഡിസൂസ ആഗസ്റ്റ് 25ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം വിട്‌ളയില്‍ കാണപ്പെട്ടത്.