അമേരിക്കന്‍ സന്ദര്‍ശനം ആത്മീയതയുടെ പ്രഭ അനുഭവിക്കാന്‍ അവസരം: ബ്ലസി

പി പി ചെറിയാന്‍

ഡാളസ്: രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാന്‍ കഴിഞ്ഞുവെന്നു മികച്ച സിനിമാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ബ്ലസി ഐപ്പ് തോമസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും, വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ ഒരു കൂട്ടായ്മയില്‍ ഇത്രയധികം ആള്‍ക്കാരെ കാണാന്‍ കഴിഞ്ഞെതെന്നും ബ്ലസി പറഞ്ഞു. ഡോക്യുമെന്ററി ഫിലിമായ 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റത്തിനു, 48 മണിക്കൂറും 10 മിനിറ്റും ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബ്ലസി നേടിയിരുന്നു.
താനൊരു ക്രിസ്ത്യാനിയായിരിക്കുന്നതു ദൈവം സ്‌നേഹമാകുന്നു എന്നതിനാല്‍ മാത്രമാണെന്നു ബ്ലസ്സി പറഞ്ഞു.’ഞാനിത് പലപ്പോഴും പറയാറുണ്ട്. നമ്മള്‍ അനുഭവിക്കുന്ന നമ്മുടെ സ്‌നേഹത്തെ ഒരു വസ്തുവായിട്ടും ഒരു രൂപമായിട്ടും കാണാന്‍ പറ്റില്ല. നമ്മള്‍ സ്‌നേഹത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ വായിക്കുന്നത് പുതിയ നിയമത്തിലാണ് ക്രിസ്തു ജനിച്ചില്ലായിരുന്നെങ്കില്‍ മലാക്കിയില്‍ വേദപുസ്തകം അവസാനിക്കുമായിരുന്നു. പുതിയ നിയമം എന്ന് പറയുന്ന വേദ വചനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നത് ഞെട്ടലോടെ കൂടി മനസ്സിലാക്കേണ്ടതതാന്. അതുതന്നെയാണ് ക്രിസ്തു ജനിച്ചു വെന്നതിനുള്ളതിനുള്ള ഏറ്റവും വലിയ ഉറപ്പും വിശ്വാസവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും കൂടുതല്‍ ഉണര്‍വോടെ കൂടുതല്‍ ശോഭിക്കുവാന്‍ ഈ കൂട്ടായ്മ കൂടുതല്‍ ശക്തമാകട്ടെ എന്ന് ബ്ലസി ആശംസിച്ചു. വികാരി റവ. ഷൈജു സി ജോയ് അധ്യക്ഷത വഹിച്ചു. സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വികാരി റവ.രജീവ് സുകു ജേക്കബ്, നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സില്‍
അംഗം ഷാജി എസ് രാമപുരം പങ്കെടുത്തു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page