കാസര്‍കോട്: ഏഴു ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍, ഭീമനടി, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്, ഞാണിക്കടവില്‍ താമസക്കാരനുമായ കെ.കെ നൗഫലി(40)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്. പടന്നക്കാട് ടൗണില്‍ വാഹനപരിശോധനക്കിടയിലാണ് നൗഫല്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറാണ് മയക്കുമരുന്നു കടത്തിനു ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. എസ്.ഐ രാജീവ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.