കാസര്‍കോട്: മരം മുറിക്കുന്നതിനിടയില്‍ ദേഹത്തേക്ക് കവുങ്ങ് പൊട്ടി വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം, ചെമ്പക്കാട്ടെ പരേതനായ കണ്ണന്റെ മകന് കുഞ്ഞിരാമന് (46) ആണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച മുമ്പ് കല്യോട്ടാണ് അപകടം. മരം അബദ്ധത്തില്‍ കവുങ്ങിനു മുകളില്‍ വീഴുകയും കവുങ്ങ് പൊട്ടി കുഞ്ഞിരാമന്റെ ദേഹത്തു വീഴുകയായിരുന്നു.
ഭാര്യ: ഉഷ. ശ്രീജ, ശ്രീനന്ദന, ശ്രീഹരി എന്നിവരടക്കം നാലു മക്കളുണ്ട്.