മലപ്പുറം: ഒരു വയസ്സുള്ള പെണ്‍കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, കോട്ടക്കല്‍, കോഴിച്ചേനയിലാണ് സംഭവം. എടരിക്കോടെ, പെരുമണ്ണ, കുന്നായവീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയ ആണ് മരിച്ചത്. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
