കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഐ.എക്‌സ് 345, കുവൈറ്റിലേക്ക് 9നുള്ള ഐ.എക്‌സ്-393 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് രണ്ടു വിമാനങ്ങളും റദ്ദാക്കിയതെന്നു എയര്‍ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.