സദാസമയവും സാമൂഹികമാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി റാസാപുരില്‍ താമസക്കാരനായ രാംകുമാര്‍(33) ആണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംകുമാറിന്റെ ഭാര്യ കാഞ്ചന സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു. ഇതേച്ചൊല്ലി യുവാവ് എല്ലാദിവസവും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കൂടുതല്‍ സമയവും കാമുകനായി ചെലവഴിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വഴക്കിനിടെ പ്രതി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാംകുമാര്‍ കൂലിപ്പണിക്കാരനാണ്. ഏഴ് വര്‍ഷം മുമ്പാണ് കാഞ്ചനെയെ വിവാഹം കഴിച്ചത്.