കടയിലെത്തുന്നവര്‍ക്ക് ജ്യൂസില്‍ മൂത്രം നല്‍കിയ കച്ചവടക്കാരനും പ്രായപൂര്‍ത്തിയാകാത്ത സഹായിയും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മനുഷ്യമൂത്രം കലര്‍ത്തിയ ജ്യൂസ് വില്‍ക്കുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
ലോണി ബോര്‍ഡര്‍ ഏര്യയില്‍ ജ്യൂസ് വില്‍പ്പന നടത്തുന്ന ആമീര്‍ (29)ആണ് സംഭവത്തില്‍ പിടിയിലായത്. ഇയാളുടെ കടയില്‍ നിന്ന് പൊലീസ് മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. എന്നാല്‍ ഇതേ കുറിച്ച് ആമീറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൊലീസിനോട് സഹകരിക്കാന്‍ തയ്യാറായില്ല.
ഇയാളുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ അറസ്റ്റില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി. കണ്ടെത്തിയ കന്നാസില്‍ നിറച്ച മൂത്രത്തിന്റെയും ജ്യൂസിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്