ജുബൈല്‍: പത്തനംതിട്ട സ്വദേശി ജുബൈലില്‍ കുഴഞ്ഞു വീണു മരിച്ചു. സുമേഷ് കൈമള്‍ ചെങ്ങഴപ്പള്ളിയിലാ(28)ണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. പുരുഷോത്തമ കൈമള്‍-സുലോചന ദേവി ദമ്പതികളുടെ മകനാണ്. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു സുമേഷ് കൈമള്‍. കാസര്‍കോട് ജില്ലക്കാരടക്കമുള്ള വലിയ സുഹൃത്ത് ബന്ധത്തിന്റെ ഉടമ കൂടിയായിരുന്നു സുമേഷ്.