കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. ക്വാലാലംപൂരില്‍ നിന്ന് വന്ന യുവതിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 13 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ചെരിപ്പിനുള്ളില്‍ കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. 5 കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
