കൊച്ചി: കലവൂര്‍ സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യുവും ശര്‍മിളയും കര്‍ണാടകയില്‍ പിടിയിലായി.
മണിപ്പാലില്‍ വച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട പ്രതികള്‍ കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. കടവന്ത്ര സ്വദേശിനി സുഭദ്രയെ ശര്‍മിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടില്‍ എത്തിച്ചത് സ്വര്‍ണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാന്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നു. പ്രതികളെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ വിശദ വിവരം പുറത്തുവരുമെന്ന് പൊലീസ് പറയുന്നു.