കാസര്‍കോട്: മത-രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സജീവ സന്നിധ്യമായിരുന്ന ബി.കെ അബ്ദുള്ള ഹാജി (84) അന്തരിച്ചു. ബേക്കല്‍ ഇല്‍യാസ് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, മുസ്ലിംലീഗ് ഇല്‍യാസ് നഗര്‍ ശാഖാ മുന്‍ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കല്‍ യൂണിറ്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: സാലിം. ബി.കെ, അസ്ലം.ബി.കെ, സബീന.ബി.കെ. മരുമക്കള്‍: എം.കെ.മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാല്‍ നഗര്‍. സഹോദരങ്ങള്‍: പരേതരായ കുന്നില്‍ മുഹമ്മദ്, കുന്നില്‍ ഹുസൈന്‍, ബി.കെ.അബ്ബാസ് ഹാജി, ബീഫാത്തിമ, മറിയം, സുലൈഖ.
ഖബറടക്കം ഇല്‍യാസ് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.