കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ മധ്യവയസ്‌കനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തില്‍ കുരുവിള ജോസഫിന്റെ മകന്‍ ബിജു കുരുവിളയാണ്(53) മരിച്ചത്. പാണത്തൂരിലെ ഹില്‍ടോപ്പ് ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 23 മുതല്‍ ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാന്‍ എത്തിയ ലോഡ്ജ് ജീവനക്കാരനാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായിരുന്നു. അവിവാഹിതനാണ്. മാതാവ് പരേതയായ വെറോനിക്ക. സഹോദരങ്ങള്‍: ഷാജി, മനോജ്, വിനോദ്.