കാസര്‍കോട്: ബിരുദ വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ടെത്തി. മേല്‍പ്പറമ്പ്, ചെമ്പിരിക്ക, കോട്ടവളപ്പ്, മാണിറോഡിലെ അബ്ദുല്ലക്കുഞ്ഞി-ഹഫ്‌സത്ത് ദമ്പതികളുടെ മകന്‍ ഹിശാം അബ്ദുല്‍സ്സലാം (21)ആണ് മരിച്ചത്. സീതാംഗോളി മാലിക്ദിനാര്‍ കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം നിര്‍വഹിച്ച ശേഷം ചായ കുടിച്ച് മുകള്‍ നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടും താഴേക്ക് വരാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മാതാവ്: ഹഫ്‌സത്ത്. സഹോദരങ്ങള്‍: അര്‍ഷാദ്, ഹാഷിം, ഹിബത്തുള്ള, ഫാത്തിമ.
ഹിശാം അബ്ദുസ്സലാമിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. എല്ലാ കാര്യങ്ങളിലും മിടുക്കനായിരുന്നു ഹിശാം. എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നു അറിയാതെ കണ്ണീരൊഴുക്കുകയാണ് സുഹൃത്തുക്കളും സഹപാഠികളും.