കാസര്‍കോട്: നാടുവിട്ടു പോയി വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ആള്‍ അസുഖം മൂലം മരിച്ചു. ചട്ടഞ്ചാല്‍, പുത്തരിയടുക്കത്തെ പരേതനായ മായിലന്‍-ചോമു ദമ്പതികളുടെ മകന്‍ സദാനന്ദന്‍ (60) ആണ് മരണപ്പെട്ടത്.
ചെറിയ പ്രായത്തില്‍ നാടുവിട്ടുപോയ സദാനന്ദന്‍ 2023 ഡിസംബര്‍ 16ന് ആണ് തിരിച്ചെത്തിയത്. വര്‍ഷങ്ങളോളം പലയിടങ്ങളില്‍ കഴിഞ്ഞ സദാനന്ദന്‍ ഒരു ഉള്‍വിളിയെന്ന പോലെയാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്. ആദ്യം സദാനന്ദനെ വീട്ടുകാര്‍ക്കു മനസ്സിലായില്ല. പഴയ ഓര്‍മ്മകള്‍ വിവരിച്ചപ്പോഴാണ് തിരിച്ചെത്തിയത് സദാനന്ദന്‍ തന്നെയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചത്. അസുഖബാധിതനായിരുന്നു തിരിച്ചെത്തുമ്പോള്‍. പിന്നീട് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സഹോദരങ്ങള്‍: ഉഷ, ശിവരാമന്‍, ഷിബു, സിന്ധു, പരേതരായ ചന്ദ്രന്‍, ഗോവിന്ദന്‍, രമേശന്‍, കൃഷ്ണന്‍.
