ജോര്‍ജിയ: ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്ക്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. അറ്റ്‌ലാന്റില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. വെടിയൊച്ച കേട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ നിന്നു ഇറങ്ങിയോടി സമീപത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ അഭയം തേടുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രീസ് ഹോസെ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. എന്നാല്‍ വെടിവയ്പിനു ഉപയോഗിച്ചത് ഏതു തരം തോക്കാണെന്നു വ്യക്തമായിട്ടില്ല.