കാസർകോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. അധ്യാപകനുമായ പാറക്കാട്ട് കെ ഹസന്‍ മാസ്റ്റർ (84) അബുദാബിയിൽ അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. വിസിറ്റിംഗ് വിസയിലാണ് ഇദ്ദേഹം ഗൾഫിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ കായിക സംഘാടകനും കാഞ്ഞങ്ങാട്ടെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു ഹസൻ. ഇക്ബാൽ ഹൈസ്ക്കൂളിനടുത്താണ് താമസിച്ചിരുന്നത്. മാപ്പിള ഗവ. സ്‌കൂളില്‍ അധ്യാപകനായി അധ്യാപന ജീവിതം ആരംഭിച്ചു. ഹോസ്ദുര്‍ഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിരമിച്ചത്. മികച്ച കായിക സംഘടകനായ ഹസന്‍ മാസ്റ്റര്‍ സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി കായിക സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. ദീർഘകാലം കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജോ.സെക്രട്ടറിയായും സി.എച്ച് മുഹമ്മദ് കോയ മെ മ്മോറിയല്‍ സെസൈറ്റി സ്ഥാപക അംഗങ്ങളിലൊരാളായും ഹസന്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹറ(അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), മക്കള്‍: ഡോ.ശബാന, ഡോ.ശഹീന്‍, ഷജീര്‍(എഞ്ചീനിയര്‍), ഷബീര്‍(എഞ്ചിനീയര്‍) (എല്ലാവരും അബുദാബിയില്‍).