തിരുവനന്തപുരം: ന്യൂഇന്ത്യാ ഇന്‍ഷൂറന്‍സിന്റെ ഫ്രാഞ്ചസി ഓഫീസില്‍ വന്‍ തീപിടിത്തം. ജീവനക്കാരിയടക്കം രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പാപ്പനംകോട്ടെ ഓഫീസില്‍ തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണ(25)യാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് എത്തിയ ആളാണെന്നു സംശയിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് തീയണച്ചത്.