വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് യുവാക്കളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ചിക്കബെള്ളാപുരയിലെ കോമള (38)യെ ആണ് ബംഗ്ളൂരു സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് 2017ല്‍ മരണപ്പെട്ടിരുന്നു. അതിനുശേഷമാണ് കോമള തട്ടിപ്പു ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഫോണ്‍ വഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹവാഗ്ദാനം നല്കി വീഴ്ത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു യുവതിയുടെ രീതി. ഏറ്റവും ഒടുവില്‍ പരിചയപ്പെട്ട യുവാവില്‍ നിന്നു 7.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആറു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക കിട്ടാനുണ്ടെന്നും ഇതു കിട്ടണമെങ്കില്‍ 7.40 ലക്ഷം രൂപ മുന്‍കൂറായി അടക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് യുവാവില്‍ നിന്നു പണം കൈക്കലാക്കിയത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്നു ബോധ്യമായതോടെയാണ് പണം നഷ്ടപ്പെട്ട യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.