കാസര്‍കോട്: ശനിയാഴ്ച വൈകുന്നേരം മുതല്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കാസര്‍കോട്ട് ആറു കടകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു. മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കടകളാണ് തകര്‍ന്നത്. ഉണക്ക മീന്‍ വില്‍ക്കുന്ന കടകളാണിവ. രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം. കടകള്‍ അടച്ച ശേഷമാണ് അപകടം. അതിനാല്‍ ആളപായം ഒഴിവായി. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്. പകല്‍ നേരങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളാണ് തകര്‍ന്നത്.