കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പിതാവ് ഉറങ്ങിക്കിടന്ന മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രിയും വീട്ടിൽ കലഹം നടന്നതായി പരിസരവാസികൾ പറയുന്നു. പ്രതിയെ രാത്രി തന്നെ തിരുവമ്പാടി പൊലീസെത്തി പിടികൂടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി.