കണ്ണൂര്‍: പ്രണയം നടിച്ച് വശത്താക്കിയ ശേഷം യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച ജിം പരിശീലകന്‍ അറസ്റ്റില്‍. രാമന്തളി, കുന്നരുവിലെ ടിജി (38)നെയാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് പരാതിക്കാരി. ഭാര്യയും മക്കളുമുണ്ടെന്ന വിവരം മറച്ചുവെച്ചാണ് ടിജിന്‍ യുവതിയെ വശത്താക്കിയത്. പിന്നീട് കണ്ണൂര്‍, തലശ്ശേരി, വയനാട് എന്നിവിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനു ശേഷം ടിജിന്‍ യുവതിയില്‍ നിന്നു അകന്നു. പിന്നീട് യാതൊരു ബന്ധവും ഇല്ലാതെയായി. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം യുവതിക്ക് മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.