മഞ്ചേശ്വരം: പ്രവാസിയും സുന്നി പ്രവര്‍ത്തകനും സാമൂഹിക-സാംസ്‌കാരിക-സാന്ത്വന മേഖലകളില്‍ സജീവവുമായിരുന്ന കുവൈത്ത് ഇബ്രാഹിം എന്ന ഉദ്യാവരം ഇബ്രാഹിം(65)അന്തരിച്ചു.
പരേതരായ മഞ്ചേശ്വരം പൊസോട്ട് അബൂബക്കര്‍-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ശഹീര്‍, കബീര്‍(ഇരുവരും ദുബായ്), അനാന, സുംദുസ്.
മരുമക്കള്‍: അഷ്റഫ് ഇച്ചിലങ്കോട്, നൗഷാദ്, യാസ്മിന്‍. സഹോദരങ്ങള്‍. മമ്മിഞ്ഞി, അബ്ദുല്‍ ഖാദര്‍, മറിയമ്മ, ഖദീജ, നഫീസ, സഫിയ. മയ്യത്ത് പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മള്ഹര്‍ ഉപാധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.