കാസര്‍കോട്: ഒഴിവുസമയങ്ങളില്‍ വീടിന്റെ ടെറസില്‍ ചെണ്ടുമല്ലിപ്പാടം തീര്‍ത്ത് ബാങ്ക് ജീവനക്കാരന്‍. പൊയ്‌നാച്ചി, മൊട്ടയിലെ അഭിലാഷ് ആണ് തന്റെ വീടിന്റെ ടെറസില്‍ പൂകൃഷി ഒരുക്കിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക തൈകളാണ് വലിയ പ്ലാസ്റ്റിക് കുപ്പികള്‍ മുറിച്ചെടുത്ത് തയ്യാറാക്കിയ ചട്ടികളില്‍ നട്ടത്. കൃത്യമായ പരിചരണത്തിനു ശേഷം ചെണ്ടുമല്ലിക പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് വഴിയാത്രക്കാരെ പോലും ആകര്‍ഷിക്കുന്നു. കേരള ഗ്രാമീണ ബാങ്ക് ചട്ടഞ്ചാല്‍ ബ്രാഞ്ചിലെ ജീവനക്കാരനാണ് അഭിലാഷ്. വിളവെടുപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയലും വീടും കൂട്ടായ്മ ഭാരവാഹികളായ കണ്ണാലയം നാരായണന്‍, എ. ബാലകൃഷ്ണന്‍ ആലക്കോട്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.