കാസര്‍കോട്: 15 കോല്‍ ആഴവും 8 അടി വെള്ളവുമുള്ള കിണറില്‍ വീണ പശുക്കിടാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. മധൂര്‍ ചേനക്കോട് സ്വദേശി സുന്ദരന്റെ വീട്ടുപറമ്പിലെ കിണറിലാണ് അയല്‍വാസിയുടെ പശുക്കുട്ടി അബദ്ധത്തില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തിയിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി രാജേഷ് റസ്‌ക്യൂ നെറ്റില്‍ കിണറില്‍ ഇറങ്ങി പശുക്കിടാവിനെ കരക്കെത്തിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ നിരൂപ്, എസ് അരുണ്‍കുമാര്‍, കെ ശരത്ത്, മിഥുന്‍ മോഹന്‍, ഹോംഗാര്‍ഡ് സോബിന്‍ എത്തിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.