കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണില്‍ നിന്ന് കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശന്‍ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം. ശക്തമായ തിരമാലയില്‍ ആടിയുലഞ്ഞ തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികളാണ് ഇതുവരെയും കരക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗണേശന്‍ മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി സുരേന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി.