കൊച്ചി: അമ്മ പ്രസിഡണ്ട് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. മോഹന്‍ലാലിനു പ്രതികരണശേഷി നഷ്ടപ്പെട്ടു. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. ഇല്ലെങ്കില്‍ ഉടയ്ക്കണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ- ഷമ്മി തിലകന്‍ പ്രതികരിച്ചു. നടന്നതെല്ലാം പുറത്തു വരട്ടെ. സത്യത്തിനു കൂടുതല്‍ കാലം ഒളിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഷമ്മി തിലകന്‍ ആഞ്ഞടിച്ചത്.
അതേസമയം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മോഹന്‍ലാല്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
