മഞ്ചേശ്വരത്ത് ചന്ദന മുട്ടികളുമായി യുവാവ് അറസ്റ്റില്‍

 

കാസര്‍കോട്: രണ്ടര കിലോ ചന്ദന മുട്ടിയുമായി യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടകയിലെ തലക്കി സ്വദേശി അബ്ദുല്‍ മജീദി (35)നെയാണ് മഞ്ചേശ്വരം എസ് ഐ റിഷാദും സംഘവും അറസ്റ്റു ചെയ്തത്. പാവൂരില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ സഞ്ചിയും തൂക്കി റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്നു മജീദെന്നു പൊലീസ് പറഞ്ഞു. സഞ്ചി പരിശോധിച്ചപ്പോഴാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page