കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട്, ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി മുഹമ്മദ് തമീമി(22)നെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രാജീവന് വലിയവളപ്പിലും സംഘവും അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍, പാലാവയല് ചക്കാലക്കല്‍ വീട്ടില്‍ ജോജോ ജോസഫിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഫ്ലൈറ്റ് നെറ്റ്വര്‍ക്ക് എന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്നു പറഞ്ഞാണ് പരാതിക്കാരനോട് പണം വാങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം വ്യക്തമായതെന്നു പരാതിക്കാന് വ്യക്തമാക്കി.
എസ് ഐ മാരായ അനില്‍ കുമാര്‍, മോന്‍സി പി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ്, ദിലീപ്, ജോസ്, രാജന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
