കാസര്‍കോട്: അഴിമതി ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ചൂരി ആധ്യക്ഷം വഹിച്ചു. നേതാക്കളായ സുമിത പി.പി, ഷാജിദ് മൗവ്വല്‍, എം. രാജീവന്‍ നമ്പ്യാര്‍, ടി.എം ഇക്ബാല്‍, മജീദ് പട്‌ല, ഹബീബ് ചെട്ടുംകുഴി, ഷംസുദ്ദീന്‍, ജമീല അഹമ്മദ് സംസാരിച്ചു.