ഡോക്ടര്‍ മോഹനന്‍ കുമാര്‍ സ്ഥാപനത്തില്‍ നിന്ന് ക്വാട്ടേഴ്‌സിലെത്തി. സമയം ആറു മണിയായി. ഫോണ്‍കോള്‍ മുഴങ്ങി അവളുടെതാണ്. ക്വാട്ടേഴ്‌സിന്റെ സ്ഥലം കൃത്യമായി ഡോക്ടര്‍ പറഞ്ഞു കൊടുത്തു. കാറ് ഗേറ്റിനടുത്ത് എത്തി. അകത്തേക്ക് വരാന്‍ ഗേറ്റ് തുറന്നു വെച്ചു. ഇറങ്ങിവരുമ്പോള്‍ ആളാകെ മാറിയിട്ടുണ്ട്. സാരി മാറി ചുരിദാര്‍ ആയിട്ടുണ്ട്. ഒന്നുകൂടി ചെറുപ്പം തോന്നി അകത്തേക്ക് കടന്നു.
സ്വീകരിക്കാന്‍ എല്ലാം ഒരുക്കിയിട്ടുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച തുടങ്ങിവച്ചത്. മൊത്തം ഒരു കോടിയുടെ മുതല്‍മുടക്ക് വേണം.
‘പൊന്നമ്മയുടെ കയ്യില്‍ പണമില്ലെങ്കില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം.’
‘അയ്യോ അത് വേണ്ട സര്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാം.
സാര്‍ ജാമ്യം നിന്നാല്‍ മതി.’
‘അതിനെന്താ ഞാന്‍ ഒരുക്കമാണ്.’
അന്ന് പൊന്നമ്മ ക്വാര്‍ട്ടേഴ്‌സില്‍ തങ്ങി. രണ്ടുപേരും തുല്യ ഇഷ്ടവും ഒരേപോലെ ചിന്തിക്കുന്നവരും ആയിരുന്നു. ഭാര്യയുമായി ബന്ധമില്ല എന്നും മകള്‍ ഉണ്ടായിട്ടുപോലും മക്കളില്ല എന്നും ഡോക്ടര്‍ മോഹനന്‍കുമാര്‍ അവളെ ബോധ്യപ്പെടുത്തി. വിവാഹമോചനം നടത്തി എന്നും രണ്ട് പെണ്‍മക്കള്‍ ഉണ്ടായിട്ടും മക്കള്‍ ഇല്ലെന്ന് പൊന്നമ്മയും ഡോക്ടറെ ധരിപ്പിച്ചിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ തന്നെ ഇരുകൂട്ടരും പെരുമാറി.
ലോണ്‍ പരസ്പരം ജാമ്യം നിന്നായിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയപ്പോള്‍ സ്ഥാപനം നഷ്ടത്തിലായി. പൊന്നമ്മയും ഡോക്ടര്‍ മോഹനന്‍ കുമാറിനെയും കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പില്ലാതായി. രണ്ടുപേരും പരസ്പരം വഞ്ചിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ സംഭവം മനസ്സിലാക്കിയത് വളരെ വൈകിയിട്ടാണ്. അച്ഛന്‍ നിസ്സഹായനാണെന്ന് അറിഞ്ഞിട്ടും പണക്കാരന്‍ ആണെന്ന ഹുങ്ക് കാട്ടിയാണ് പൊന്നമ്മ ഡോക്ടറെ വശീകരിച്ചത്. എല്ലാം പൊളിഞ്ഞു ആറുമാസക്കാലത്തെ അക്യുപഞ്ചര്‍ പരിശീലനം കഴിഞ്ഞു വന്ന് ഡോക്ടര്‍ എന്ന് സ്വയം പേരുവെച്ച് കാറില്‍ സ്റ്റെതസ്‌കോപ്പും തൂക്കി ആളുകളെ വഞ്ചിക്കുകയായിരുന്നു ഡോക്ടര്‍ മോഹനന്‍ കുമാര്‍. കള്ളത്തരത്തിനും വഞ്ചനക്കും ദീര്‍ഘായുസ്സ് ഇല്ലെന്ന് ബോധ്യപ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചു. പൊന്നമ്മ ഗള്‍ഫിലേക്ക് കടന്നു ഡോക്ടര്‍ മോഹനന്‍ കുമാര്‍ സ്വസ്ഥമായി വീട്ടിലും കഴിഞ്ഞു കൂടുന്നു.
