കാസര്‍കോട്: മുട്ടത്തൊടി ഉജംകോട് സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം കണ്ടെത്തി.
കാസര്‍കോട് എക്സൈസ് ഇന്റ്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ചാരായം വാറ്റുന്നതിന് വേണ്ടി വെള്ളം, വെല്ലം, നവസാരം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പുളിപ്പിച്ച് പാകപ്പെടുത്തിയ നിലയിലായിരുന്നു 800 ലിറ്റര്‍ വാഷ്. അതേസമയം ആരാണ് നിര്‍മാണത്തിന് പിന്നിലെന്ന് കണ്ടെത്തയിട്ടില്ല. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫ്, എക്സൈസ് ഇന്‍സ്പെക്ടര്‍(ഐബി) പ്രമോദ്, എ ഇ മാരായ ബിജോയി, ശ്രീനിവാസന്, സുരേശന്, സിഇഒ മാരായ ശ്യാംജിത്ത്, കണ്ണന് കുഞ്ഞി, ഷംസുദ്ദിന്, എഇഐ രാജീവന് തുടങ്ങിയവരാണ് വാഷ് പിടികൂടാനെത്തിയത്.