റിട്ട.അധ്യാപകനെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി താലൂക്കിലെ ബെലാലു എസ്പിബി കോമ്പൗണ്ടിന് സമീപത്തെ എസ്പി ബാലകൃഷ്ണ ഭട്ട് (73) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാളുകൊണ്ട് ക്രൂരമായാണ് കൊലപ്പെടുത്തിയത്. വീട്ടിനകത്തും മുറ്റത്തും രക്തക്കറകളുണ്ടായിരുന്നു. എന്നാല്‍ അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കോള്‍പാടി, കൊയ്യൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ദീര്‍ഘകാലം സേവനം ചെയ്ത് വിരമിച്ച അധ്യാപകനാണ്. ഇയാളുടെ ഭാര്യ അഞ്ച് വര്‍ഷം മുമ്പ് മരിച്ചിരുന്നു. മൂത്തമകന്‍ ഹരീഷ് ബംഗളൂരുവിലാണ്. രണ്ടാമത്തെ മകന്‍ പുത്തൂരിലാണ് താമസമെങ്കിലും ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന് പറയുന്നു. കൊല നടന്ന ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടിലെത്തിയത്. ധര്‍മ്മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







