തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണയും മഞ്ഞ കാര്‍ഡുകള്‍ക്കു മാത്രമായിരിക്കുമെന്നു സൂചന. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സംസ്ഥാനത്ത് 5,87,000 മഞ്ഞക്കാര്‍ഡുകളാണ് നിലവിലുള്ളത്. ഇവര്‍ക്കുമാത്രം ഓണക്കിറ്റു നല്‍കാന്‍ 35 കോടി രൂപ വേണ്ടി വരും. സെപ്തംബര്‍ 4നു ഓണച്ചന്ത ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാരംഭിച്ചിട്ടുണ്ട്. അതേ സമയം ഓണച്ചന്ത ആരംഭിക്കാന്‍ 225 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 13 അവശ്യസാധനങ്ങള്‍ ഓണച്ചന്തയില്‍ ഉണ്ടാവുമെന്നു സൂചനയുണ്ട്. എല്ലാ ജില്ലയിലും ഓണച്ചന്ത തുടങ്ങാന്‍ 600 കോടി രൂപയെങ്കിലും വേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.