കാസര്‍കോട്: എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് സീതാംഗോളി സ്വദേശിയുടെ പണം തട്ടിയ ഇടുക്കി സ്വദേശിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കുമ്പള പൊലീസ് കേസെടുത്തു. സീതാംഗോളി എടനാട് സ്വദേശി കാവേരി കാനാ ഹൗസിലെ കെ ചേതന്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇടുക്കി തോപ്പുംപുഴ മുതലക്കുളം വിസ്മയ ഹൗസിലെ സനീഷിനെതിരെയാണ് പരാതി. ജോലിക്കുവേണ്ടി കഴിഞ്ഞ ജുലൈ 19 മുതല്‍ 29 വരെ ഗൂഗിള്‍ പേ വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നെടുമങ്ങാട് ശാഖ വഴിയും സജീഷിന് 140150 രൂപ അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം ലഭിച്ച ശേഷം വിവരമൊന്നുമില്ലെന്നാണ് ചേതന്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







