കാസര്‍കോട്: കുമ്പള അനന്തപുരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. വീട്ടുടമ സുദര്‍ശന്റെ ഭാര്യ പ്രിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10 നും വൈകീട്ട് ആറിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ടൈലര്‍ ജോലിക്കാരിയായ പ്രിയ ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അകത്ത് കടന്ന് നോക്കിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. സ്വര്‍ണം നഷ്ടമായത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചു. പട്ടപ്പകല്‍ നടന്ന സംഭവത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.







