കാസര്‍കോട്: ബളാല്‍ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോടു നിന്നും എത്തിയ വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയാണ് റെയ്ഡിനു കാരണമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.