തിരുവനന്തപുരം: പൊലീസിന്റെ റൗഡിപ്പട്ടികയിലുള്ള യുവാവിനെ കുത്തിക്കൊന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപ്പള്ളി സ്വദേശി ഷിബിലി (40)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൂന്തുറയിലാണ് സംഭവം. ഷിബിലിയുടെ പരിചയക്കാരനായ ഹിജാസ് ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മുന്‍ പരിചയക്കാരാണ് ഇരുവരും. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഹിജാസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.