ഓണ്‍ലൈന്‍ ചൂതാട്ടം: 22കാരനായ മകന്‍ ഉണ്ടാക്കിയത് കോടികളുടെ ബാധ്യത; സമ്മര്‍ദ്ദം താങ്ങാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി
ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 22 കാരനായ മകന്‍ ഉണ്ടാക്കിയ കോടികളുടെ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ ജീവനൊടുക്കി. അമരാവതി, നണ്ട്യാല ജില്ലയിലെ അബ്ദുല്ലപുരം സ്വദേശികളായ യു. മഹേശ്വര്‍ റെഡ്ഡി (45)യും ഭാര്യയുമാണ് ജീവനൊടുക്കിയത്. ശീതളപാനീയത്തില്‍ കീടനാശിനി കലര്‍ത്തിക്കുടിച്ചായിരുന്നു ആത്മഹത്യ. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ രണ്ടു കോടി രൂപയുടെ ബാധ്യതയാണ് മകന്‍ ഉണ്ടാക്കിയത്. ഇതു തീര്‍ക്കാനായി തന്റെ പേരിലുള്ള അഞ്ച് ഏക്കര്‍ ഭൂമി മഹേശ്വര്‍ റെഡ്ഡി വിറ്റിരുന്നു. എന്നിട്ടും ബാധ്യത തീര്‍ക്കാനായില്ല. അവശേഷിക്കുന്ന ബാധ്യത തീര്‍ക്കുന്നതിനായി വീടും മറ്റു ആസ്തികളും വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് മഹേശ്വര്‍ റെഡ്ഡിയും ഭാര്യയും ജീവനൊടുക്കിയത്. സംഭവത്തല്‍ പൊലീസ് അന്വേഷണം തുടങ്ങി.