കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ 35 വര്‍ഷത്തെ തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ആലങ്ങാട്, ബിനാനിപുരം, കൊട്ടുപുരയ്ക്കല്‍ വീട്ടില്‍ ബേബി എന്ന ശ്രീജിത്തി(29)നെയാണ് പറവൂര്‍ അതിവേഗ കോടതി ജഡ്ജ് ടി.കെ സുരേഷ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നും അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പരിചയക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ബിനാനിപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.