കണ്ണൂര്‍: പയ്യന്നൂരിലെ ഒരേ സ്ഥാപനത്തില്‍ അഞ്ചു തവണ ചുമരു തുരന്ന് അകത്ത് കടന്ന് കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, കോയമ്പത്തൂര്‍, ചുക്കന്‍പ്പാളയം, കൊടിയല്ലൂരിലെ ജോണ്‍ പീറ്റര്‍ എന്ന ശക്തിവേലു(32)വിനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ കേളോത്തെ ഒരു ഹോട്ടല്‍ തിങ്കളാഴ്ച പുലര്‍ച്ചെ കുത്തിത്തുറന്ന് 5800 രൂപയുമായി രക്ഷപ്പെടുന്നതിനിടയിലായിരുന്നു അറസ്റ്റ്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിലെ സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അഞ്ചു തവണയും ചുമര്‍ തുരന്ന് അകത്ത് കടന്ന് കവര്‍ച്ച നടത്തിയത് താനാണെന്നു പ്രതി സമ്മതിച്ചതെന്നും പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു അഞ്ചാം തവണ ചുമര്‍ തുരന്ന് കവര്‍ച്ച നടത്തിയത്.